മഹാത്മാഗാന്ധി ഗവ. ആര്‍ട്സ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പൊതുവേദി എന്ന നിലയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണല്ലോ. സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കാനും കോളേജിന്റെ ബഹുമുഖമായ പുരോഗതിയില്‍ ക്രിയാത്മകമായി പങ്കാളിയാകാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഫെബ്രവരി മാസത്തില്‍ അലൂമ്നി മീറ്റ് സംഘടിപ്പിക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ , അലൂമ്നി മീറ്റിനു ശേഷം സംഘടന എം .ജി. ജി. എ. സി അലൂമ്നി അസോസിയേഷന് എന്ന പേരില്‍ പുന:സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുടെ ജനറല്‍ബോഡിയോഗം 2008 ജൂലായ് 6 ന് കാലത്ത് 10 മണിക്ക് മയ്യഴി ജവഹര്‍ലാല്‍ നെഹ്രു ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ഹാളില്‍ ചേരാന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ യോഗം നേരത്തെയുള്ള സംഘടനയുടെ അവസാനത്തെ ജനറല്‍ബോഡിയോഗവും പുതിയ സംഘടനയുടെ ആദ്യത്തെ യോഗവും ആയിട്ടാണ് സംഘടിപ്പിക്കുന്നത്. യോഗത്തിന്റെ ആജണ്ട ചുവടെ കൊടുത്തിട്ടുണ്ട്. താങ്കള്‍ ഇതിനകം പൂര്വ്വവിദ്യാര്ത്ഥിസംഘടനയില് അംഗത്വം നേടിയിട്ടില്ലെങ്കില്‍ യോഗത്തിനു മുമ്പ് അംഗത്വം എടുക്കണമെന്ന് താല്പര്യപ്പെടുന്നു. ഭരണഘടന സംഘടനയുടെ വെബ്ബ് സൈറ്റ് www.mggacalumni.org ല്‍ കൊടുത്തിട്ടുണ്ട്.
അജണ്ട:
1. അനുശോചനപ്രമേയം
2. സംഘടനാരൂപീകരണപ്രമേയാവതരണം
3.ഭാരവാഹികളെ തെരഞ്ഞെടുക്കല്‍
4. തുടര്പ്രവര്ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ച
5. മറ്റു വിഷയങ്ങള്‍
- അലൂമ്നി മീറ്റിന്റെ വീഡിയോ സിഡി /ഡിവിഡി യോഗത്തില്‍ പ്രകാശനം ചെയ്യുന്നതാണ്. ആജീവനാന്തഅംഗങ്ങള്ക്ക് ഇത് സൗജന്യമായി നല്‍കുന്നതാണ്.
- അംഗത്വഫോമിനും വിശദാംശങ്ങള്‍ക്കും ചുവടെ ചേര്‍ത്ത നമ്പറുകളില്‍ അന്വേഷിക്കുക. അലൂമ്നി മീറ്റില്‍ അംഗത്വഫോം പൂരിപ്പിച്ചു നല്കിയവര് അംഗത്വഫീസ് യോഗത്തിനു മുമ്പ് അടക്കേണ്ടതാണ്.
- അലൂമ്നി മീറ്റില്‍ പങ്കെടുത്ത് പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്കും നേരത്തെ അംഗമായവര്ക്കുമാണ് കത്ത് അയക്കുന്നത്. താങ്കളുടെ സുഹൃത്തുക്കളോട് ജനറല്ബോഡിയെക്കുറിച്ച് പറയുക. സംഘടനയില്‍ അംഗമാകാനും യോഗത്തില്‍ പങ്കെടുക്കുവാനും അവരെ ക്ഷണിക്കുവാനുമുള്ള ഉത്തരവാദിത്തം താങ്കള്‍ തന്നെ ഏറ്റെടുക്കുക.
സി.എച്ച്.പ്രഭാകരന്, പ്രസിഡന്റ്. 94474-86763
അഡ്വ.എം.സിദ്ധാര്ത്ഥന്,സെക്രട്ടറി.94475-49886
അഡ്വ.എം.സിദ്ധാര്ത്ഥന്,സെക്രട്ടറി.94475-49886
1 comment:
മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.
Post a Comment