Sunday, January 13, 2008

മാഹി കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന

മയ്യഴി മഹാത്മാഗാന്ധി ഗവ. കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന കഴിഞ്ഞ കുറച്ചു കാലമായി നിര്‍ജ്ജീവമായിരിക്കയായിരുന്നു. ഇപ്പോഴത്തെ ഭാരവാഹികള്‍ സംഘടനയ്ക്ക് പുതുജീവന്‍ നല്കാനും പുതിയ സാരഥികളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ്. ഇക്കഴിഞ്ഞ ദിവസം മയ്യഴിയിലെ അലിയാന്‍സ് ഫ്രാന്‍സേസിലും ഇന്ന് മാഹി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും ഇതിനായി യോഗം ചേരുകയുണ്ടായി. മയ്യഴിയുടെ പൊതുജീവിതത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെല്ലാം സന്നിഹിതരായ ഇന്നത്തെ യോഗത്തില്‍ വിവരം അറിഞ്ഞ് വിദേശത്ത് ജോലി ചെയ്യുന്ന മൂന്നു പേരും എത്തിയിരുന്നു.

ഇന്നത്തെ യോഗത്തില്‍ പങ്കെടുത്ത ഒന്നാമത്തെ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന പവിത്രന്‍ മുതല്‍ ഇക്കഴിഞ്ഞ വര്‍ഷം കോഴ്സു കഴിഞ്ഞിറങ്ങിയ അന്‍സില്‍ അരവിന്ദ് വരെയുള്ള എല്ലാവരും കോളേജ് ജീവിതകാലത്തെ ഓര്‍മ്മകളില്‍ ആഹ്ലാദഭരിതരായിരുന്നു. തങ്ങള്‍ക്ക് പരിചയമുള്ള സമകാലികരായിരുന്നവരെയെല്ലാം ഉള്‍ക്കൊള്ളിച്ച് സജീവവും അര്‍ത്ഥപൂര്‍ണ്ണവുമായ പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടന രൂപീകരിക്കാന്‍ നിശ്ചയിച്ചുകൊണ്ടാണ് യോഗനടപടികള്‍ പുരോഗമിച്ചത്.

കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പൊതുജീവിതത്തില്‍ ഉന്നതമായ സ്ഥാനത്ത് എത്തിച്ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്കിക്കൊണ്ട് ഫെബ്രവരിമാസം 16ന് വിപുലമായ പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം ചാലക്കരയിലെ കോളേജ് ഗ്രൌണ്ടില്‍ ചേരാന്‍ നിശ്ചയിച്ചിരിക്കുന്നു. പ്രസ്തുതയോഗത്തില്‍ കേരളസംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, മദിരാശി ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.കെ.ശശിധരന്‍, മയ്യഴി മുനിസിപ്പല്‍ കൌണ്‍‍സില്‍ ചെയര്‍മാന്‍ ശ്രീ. രമേശ് പറമ്പത്ത് എന്നിവര്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

പൊതുജീവിതത്തിന്റെ വ്യത്യസ്തമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കാനാണ് ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ ഈ പോസ്റ്റ് തയ്യാറാക്കുന്നത്. പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുടെ വെബ് സൈറ്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
താങ്കള്‍ മയ്യഴി മഹാത്മാഗാന്ധി ഗവ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണെങ്കില്‍, അല്ലെങ്കില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ആരെയെങ്കിലും പരിചയമുണ്ടെങ്കില്‍ ഈ വിവരം അവരുടെ ശ്രദ്ധയില്‍ പെടുത്തുക. സംഘടനയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍ :

പ്രസിഡന്റ് : ശ്രീ.സി.എച്ച്.പ്രഭാകരന്‍
‍സെക്രട്ടറി : അഡ്വക്കറ്റ് എം.സിദ്ധാര്‍ത്ഥന്‍
ട്രഷറര്‍ : ശ്രി.കെ.കെ.രാജീവന്‍.

പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പോസ്റ്റിന് സ്വന്തം വിലാസം അടക്കം കമന്റിടുക.അല്ലെങ്കില്‍ mggacollege@yahoo.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക.

18 comments:

Anonymous said...

Nice to know about MGGA old students union. I am Muhammed Aslam.T from Chalakkara, very near to MGGA College. Studied @ MGGA for PDC 1st Group in 1992-94 batch. Currently working as a S/W Programmer in Qatar.
Hope to hear from you more....
my eMail contact is eMail2Aslam@gMail.coM

Anonymous said...

മനോഹരമായ മയ്യഴി പുഴയോരത്ത്‌ നിന്നും പറിച്ചുനട്ട നമ്മുടെ സോന്തം കോളേജിന്റെ പൂര്‍വ്വ വിദ്യാര്ത്ഥി വിഭാഗം വീണ്ടും ഉണര്‍ന്നു വരുന്ന എന്നുള്ള വാര്ത്ത ലോകത്തിന്റെ വിവിധ ഭാങന്ഘലിലുള്ള പൂര്‍വ വിധ്യര്തികള്‍ക്ക് വളരെ സന്തോഷം ഉള്ള ഒരു കാര്യം ആണ്,എന്റെ ഒരു എളിയ അഭിപ്രായം ഈ പരിപാടിക്ക് ശേഷം വിവിധ മാഹി കോളേജ് അലുമിനികളും ആയി ഒരു കോണ്ടാക്റ്റ് ചെയ്ത് നല്ല ഒരു കര്ടിനൈടോന്‍ ഉണ്ടാകുകയനെങ്ങില്‍ വളരെ നന്നായേനെ. എല്ലാ വിധ ബാവുഗങ്ങളും നേര്‍ന്നു കൊണ്ടു, ഫാരിസ്‌ ,ദോഹ ,ഖത്തര്‍ .

Unknown said...

പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയ്ക്ക് ആശംസകള്‍ നേരുന്നു . ഒരു മദ്യവിമുക്ത മയ്യഴി എന്ന സങ്കല്പം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ഈ സംഘടനയുടെ സാരഥികള്‍ക്ക് കഴിയുമാറാകട്ടെ എന്നും ആശംസിക്കുന്നു !

Unknown said...

I am very much happy to know that Our Mahe College is having an old student Union. I studied there for 5 years and eager to know more about the Union. I am convaying this message to all the Old students who ever I know.

Anonymous said...

happy to learn that the MGGAC old students are gonna!eet each other....let us rejoy.....

മഹേഷ് said...

പരിപാടിയുടെ വിശദാംശങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. തിങ്കളാഴ്ച കൂടുതല്‍ വിവരങ്ങള്‍ നല്കാനാകുമെന്നു കരുതുന്നു

Anonymous said...

Pals,
Some of us choose to remain friends because we see ourselves so, some of us would rather call it acquaintance with distance and time, some of us would prefer to say a hello once in a while and will be the best of friends, while others would remain quiet about it. While we try to slot ourselves in some category or the other, I take this time to recollect every moment we spent sharing our unwoven dreams, vague thoughts, wild intellects, sour and sweet crushes, food gushes, silly giggles, long rides with thoughts on minds, dress de-codes, phone calls… the list goes long. We are where we are now doing what we do and life will go on from here to another year without stopping even for a single moment just like time… Some of us with babies, some married, some happy singles and as we continue to have these beautiful additions we are still growing with time without stopping for a single moment…

I am truly blessed to have you beautiful people as a part of my life. Also I enjoyed each and every moment I spent in this college till I graduated on 2006.

Thanks & Best regards,
Salmanul Faris(Bsc Mathamatics student 2003-2006)
Doha-Emirate of Qatar
Email – salmanbaloor@gmail.com

മഹേഷ് said...

കോളേജ് അലൂമ്‌നി അസോസിയേഷന്റെ വെബ് സൈറ്റ് തയ്യാറാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു.

നിര്‍ദ്ദേശങ്ങള്‍ നല്കുക. എന്തൊക്കെ വിവരങ്ങളാണ് ഉണ്ടായിരിക്കേണ്ടത്?

Nithin Muchikkal said...

Glad to see the message on MGGA old students get-together. Its really a great initiative.. Hats-off to the minds that worked behind this. Hope this becomes a great, successful event .. Looking forward to be there and meet my old pals..

Nithin Muchikkal.

Unknown said...

Good to know that MGGAC old students union is taking place. It will be a great moment to see the old folks together.
I was there from 1990-1995 batch and that was 5 long years. Amazing college.
email; Zawar.Ahmed@gmail.com

Anonymous said...

It is indeed a glad news to all alumni's of MGGAC that the alumni is going to be refurbished. Even though there is no official alumni site available until now, we still had an alumni site for MGGAC with just 29 members.
http://www.alumni.net/Asia/India/Pondicherry/Mahe/Mahathma_Gandhi_Government_Arts_College/.

And it will indeed make sense to have a dedicated site for the alumni.

Ofcourse, we are moving into the right direction. I feel that rather than doing these things just for the sake of doing it, lets have the vision and the mission for the alumni and let it continue to be active.

Hope you guys are on to it and let me know whether i can be of any help.

With Best regards from,

Manoj Janardhanan, Singapore

MGGAC ( PDC 1985-87
BSc Maths 1987-90)

sreejith said...

Hi all,



Really it’s a great initiative from your side to conduct Alumni meet like this. I am congratulating all the great people worked behind this,



I studied in Mahe college in between 1996 and 1999.now i am in Bangalore working as Network Eng.


I will defiantly attend this function I want to see my all collegues.this will be a very great moment in our life after a long time meeting once again our old friends and teachers..


I am wishing you and your team all the best.

We will make this function as a great success.

sreejith said...

if you have means Please include old batch photos in the site .

മഹേഷ് said...

അലൂമ്‌നി വെബ് സൈറ്റ് ഫെബ്രവരി ണ്ട ന് നടക്കുന്ന കൂടിയാലോചനാ യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്യും.

ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പും അലൂമ്‌നി ഡാറ്റാബേസും തല്ക്കാലം ഉണ്ടായിരിക്കില്ല. പിക്‍ചര്‍ഗ്യാലറി ക്രമത്തില്‍ ഉണ്ടാക്കിയെടുക്കാനാണ് പരിപാടി.

നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു.

ഡോ.മഹേഷ് മംഗലാട്ട്

മഹേഷ് said...

ഫെബ്രവരി 3 ന് എന്നു തിരുത്തി വായിക്കുക.

Anonymous said...

സംഘടനക്ക് എല്ലാവിത ആശംസക്കളും നേരുന്നു..
ജ്യോതിഷ് പദ്മനാഭന്‍
മാഹി

Anonymous said...

haiiiiiiii....its very surprise..i hav feel my campus days...that i cant forget..sure its a gettogether 4 all...who can forget thr campus life?


Rajeesh Thalayi

Anonymous said...

mayi kollege aluminikalkku ente aasamsakal.engalude ee samramhathinu ente ellavidha sahaya sahakaranangalum vagdanam cheyyunnu